ഇറാന്‍റെ ഭീഷണി; ബഹ്റൈൻ ഭരണകൂടത്തിന്റേയും ജനതയുടെയും കൂടെ നിൽക്കുമെന്ന് അറബ് പാർലമെന്റ്

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക വഴി ബഹ്റൈനിലെ സമാധാനം തകർക്കുവാനുള്ള ശ്രമങ്ങളെയും ഈജിപ്തിൽ ചേര്‍ന്ന അറബ് പാർലമെൻ്റ് സമ്മേളനം അപലപിച്ചു

Update: 2018-10-05 20:49 GMT

ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുന്നതിന് ബഹ്റൈൻ ഭരണകൂടത്തിന്റേയും ജനതയുടെയും കൂടെ നിൽക്കുമെന്ന് അറബ് പാർലമെന്റ്. കഴിഞ്ഞ ദിവസം ഈജിപ്തിൽ നടന്ന അറബ് പാർലമെന്റ് സമ്മേളനത്തിലാണ് ബഹ്റൈന് ശക്തമായ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചത്.

ബഹ്റൈൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും രാജ്യത്ത് അസ്ഥിരതയും അരക്ഷിതത്വവും വളർത്താനും ഇറാൻ നിരന്തരമായി ശ്രമിക്കുന്നതായി ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജ്യത്തിന് അറബ് പാർലമെൻ്റ് പിന്തുണ പ്രഖ്യാപിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക വഴി ബഹ്റൈനിലെ സമാധാനം തകർക്കുവാനുള്ള ശ്രമങ്ങളെ അറബ് പാർലമെൻ്റ് സമ്മേളനം അപലപിച്ചു.

Advertising
Advertising

ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് യൂറോപ്യൻ പാർലമെൻ്റും ചില പ്രാദേശിക സംഘടനകളും പ്രസിദ്ധീകരിച്ച തെറ്റായ റിപ്പോർട്ടുകളും പ്രമേയങ്ങളും തള്ളിക്കളയേണ്ടതാണെന്നും സമ്മേളനം വിലയിരുത്തി.

Full View

യൂറോപ്യൻ വിദേശ നയവും യൂറോപ്യൻ പാർലമെൻ്റ് റിപ്പോർട്ടും തമ്മിൽ ഈ വിഷയത്തിൽ വൈരുദ്ധ്യമുണ്ട്. അതത് രാജ്യങ്ങളുടെ പരമാധികാരവും അവിടങ്ങളിലെ ഭരണഘടനയും നിയമസംവിധാനവും മാനിക്കുകയാണ് അന്താരാഷ്ട്ര മര്യാദയെന്നും സമ്മേളനം വ്യക്തമാക്കി.

Tags:    

Similar News