ദോഹ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി
മുപ്പത് രാജ്യങ്ങളില്‍ നിന്നായി 427 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഇത്തവണയും മേളയുടെ ഭാഗമാണ്.
ദോഹ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. ദോഹ അറിവിന്‍റെയും ബോധ്യത്തിന്‍റെയും നഗരം എന്ന ആശയത്തിലാണ് ദോഹ രാജ്യാന്തര പുസ്തകമേള സംഘടിപ്പിക്കുന്നത്.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേള സാംസ്കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു.
29000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. അതിഥി രാജ്യമായ റഷ്യക്ക് പുറമെ യൂറോപ്പില്‍ നിന്നും ഫ്രാന്‍സ്, ഇറാന്‍, ഗള്‍ഫ് മേഖലയില്‍ നിന്നും ഒമാന്‍, കുവൈത്ത്, ഫലസ്തീന്‍, ആഫ്രിക്കയില്‍ നിന്നും അള്‍ജീരിയ, മൊറോക്കോ, ഏഷ്യയില്‍ നിന്നും ഇന്ത്യ, ഇറാന്‍ തുടങ്ങി മുപ്പത് രാജ്യങ്ങളില്‍ നിന്നായി 427 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഇത്തവണയും മേളയുടെ ഭാഗമാണ്. 791 സ്റ്റാളുകളാണ് മേളയിലുള്ളത്. മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനത്തോടൊപ്പം തന്നെ എല്ലാ ദിവസവും അക്കാദമിക് സെമിനാറുകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. ഡിസംബര്‍ എട്ടിന് മേള സമാപിക്കും