സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി
അഹ്‌മദ് ഖത്തീബാണ് പുതിയ ടൂറിസം അതോറിറ്റി മേധാവി.
Update: 2018-12-28 04:26 GMT
സൗദി അറേബ്യയില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. പുതിയ വാര്‍ത്താ വിതരണ മന്ത്രിയായി തുർക്കി ശബാനയെ തിരഞ്ഞെടുത്തു. അമീർ അബ്ദുല്ല ബിൻ ബന്ദറാണ് പുതിയ നാഷണൽ ഗാർഡ് മന്ത്രി.
അമീർ സുൽത്താൻ ബിൻ സൽമാൻ ബഹിരാകാശ അതോറിറ്റി മേധാവിയായി ചുമതലയേല്‍ക്കും. കാബിനറ്റ് റാങ്കോടെയാണ് ചുമതല. അഹ്‌മദ് ഖത്തീബാണ് പുതിയ ടൂറിസം അതോറിറ്റി മേധാവി.
തുർക്കി അൽ ഷെയ്ഖിനെ വിനോദ അതോറിറ്റി മേധാവിയായും അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയെ സ്പോർട്സ് അതോറിറ്റി മേധാവിയായും തിരഞ്ഞെടുത്തു.