ഗള്‍ഫ് മാധ്യമം ‘കമോണ്‍ കേരള’ക്ക് വന്‍ ജനപങ്കാളിത്തം

എല്ലാതരം സന്ദര്‍ശകരുടെയും മനസ് നിറച്ചാണ് കമോണ്‍ കേരളയുടെ പ്രയാണം

Update: 2019-02-15 19:36 GMT

ഷാര്‍ജയില്‍ ആരംഭിച്ച ഗള്‍ഫ് മാധ്യമം 'കമോണ്‍ കേരള' പ്രദര്‍ശനത്തില്‍ വന്‍ ജനപങ്കാളിത്തം. നാടിന്റെ കാഴ്ചകളും രുചികളും മാത്രമല്ല, ഗൗരവമേറിയ ബിസിനസ് ചര്‍ച്ചകള്‍ക്കും വേദിയായി കമോണ്‍ കേരള. ഇന്നലെ ആരംഭിച്ച മേള നാളെയും തുടരും.

കമോണ്‍ കേരള വേദിയിലെത്തിയാല്‍ ചെങ്കോട്ട കണ്ട് കാഴ്ചകള്‍ തുടങ്ങാം. എക്സ്പോ സെന്ററില്‍ ഒരുക്കിയ കടല്‍ തീരത്ത് കാറ്റ് കൊള്ളാം, തറവാട്ടുമുറ്റത്തിരുന്ന് സെല്‍ഫിയെടുക്കാം, പച്ചപ്പുള്ള തൊടികള്‍ കാണാം, മുന്തിരിവള്ളികള്‍ കായ്ച്ചോ എന്ന് നോക്കാം. വിപണന സ്റ്റാളുകളില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് നേരെ ഭക്ഷ്യമേളയിലേക്ക്. അവിടെയാണ് ഏറ്റവും തിരക്ക്. വീട്ടമ്മമാര്‍ വരെ വിഭവങ്ങളൊരുക്കി മല്‍സരിക്കുകയാണ്.

Full View

ഗൗരവമേറിയ ബിസിനസ് ചര്‍ച്ചകള്‍ക്ക് കാതോര്‍ക്കാന്‍ ബിസിനസ് കോണ്‍ക്ലവുണ്ട്. തൊഴിലന്വേഷകര്‍ക്കായി കരിയര്‍ ഫെസ്റ്റും സി.വി ക്ലിനിക്കും സജീവം. കലാപ്രേമികള്‍ക്കായി പ്രമുഖ താരങ്ങളെ അണിനിരത്തി വിവിധ കലാപ്രകടനങ്ങളുണ്ട്. എല്ലാതരം സന്ദര്‍ശകരുടെയും മനസ് നിറച്ചാണ് കമോണ്‍ കേരളയുടെ പ്രയാണം.

Tags:    

Similar News