കോവിഡ് 19; മക്ക, മദീന ഹറമുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

കഅ്ബയുടെ ചുറ്റുഭാഗവും പ്രത്യേക ബാരിക്കേഡും സ്ഥാപിച്ചു. പള്ളിക്കകത്തെ സംസം വിതരണവും നിര്‍ത്തിവെച്ചു

Update: 2020-03-06 02:13 GMT

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മക്ക, മദീന ഹറമുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ദിവസവും രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഹറമുകള്‍ പുലര്‍ച്ചവരെ അടച്ചിടും. കഅ്ബയുടെ ചുറ്റുഭാഗവും പ്രത്യേക ബാരിക്കേഡും സ്ഥാപിച്ചു. പള്ളിക്കകത്തെ സംസം വിതരണവും നിര്‍ത്തിവെച്ചു.

മക്കയിലെ കഅബ്ക്ക് ചുറ്റും നിലവിലെ അവസ്ഥ ഇതാണ്. കഅ്ബയുടെ മുറ്റത്തേക്ക് തീര്‍ഥാടകര്‍ക്കിപ്പോള്‍ പ്രവേശനമില്ല. കോവിഡ് 19 വൈറസ് തടയുന്നതിന്‍റെ ഭാഗമായാണിത്. ഉംറ നിരോധനം നീക്കും വരെ സഫ മര്‍വ മലകള്‍ക്കിയിലേക്കും പ്രവേശനമുണ്ടാകില്ല. മക്ക മദീന ഹറം പള്ളികള്‍ രാത്രി ഇശാ നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂറായാല്‍ അടച്ചിടും. രാവിലെ സുബഹി നമസ്കാരത്തിന് ഒരു മണിക്കൂര്‍ മുമ്പേ പള്ളികള്‍ തുറക്കൂ. ഈ സമയത്തിനിടെ പള്ളി മുഴുവനും കഅ്ബയുടെ മുറ്റവും അണുമുക്തമാക്കും. ഉംറ നിരോധനം നീക്കും വരെ കഅ്ബയുടെ മുറ്റത്ത് നമസ്കാരമുണ്ടാകില്ല. പള്ളിയിലാകും പ്രാര്‍ഥന. പള്ളിക്കകത്ത് ഇനി സംസം വിതരണമുണ്ടാകില്ല. ഹറമുകളില്‍ വിശ്രമിക്കുന്നതും ഇഅ്തിഖാഫ് കര്‍മവും താല്‍ക്കാലികമായി വിലക്കി. മദീനയിലെ പ്രവാചകന്റെ പള്ളിയിലെ പഴയ ഭാഗവും ബഖീഅ് മഖ്ബറയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. ഹറമുകളില്‍‌ ശുചീകരണ പ്രവര്‍ത്തനം ദിനം പ്രതി ആറു തവണയായും ഉയര്‍ത്തി.

Full View
Tags:    

Similar News