രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഖത്തർ- തുർക്കി ധാരണ

തുർക്കിയിലെത്തിയ ഖത്തർ അമീറിന് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ റജബ് ത്വയ്യിബ് എർദോഗാൻ ഊഷ്മള സ്വീകരണം നല്‍കി.

Update: 2020-11-27 05:19 GMT

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം തുർക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച് നടത്തി. ഖത്തര്‍ തുർക്കി സംയുക്ത സഹകരണ സമിതിയുടെ ആറാമത് യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇദ്ദേഹം അങ്കാറയിലെത്തിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ റജബ് ത്വയ്യിബ് എർദോഗാൻ ഖത്തര്‍ അമീറിന് ഊഷ്മളമായ സ്വീകരണം നല്‍കി.

തുടര്‍ന്ന് നടന്ന സംയുക്ത സഹകരണ സമിതി യോഗത്തില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ ഇരു രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘവും പങ്കെടുത്തു. രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, പ്രതിരോധം, ഊര്‍ജ്ജം, കായികം തുടങ്ങി മേഖലകളിലായി സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. വിവിധ മേഖലകളിലായി ചില സുപ്രധാന കരാറുകളും ധാരണകളും യോഗത്തില്‍ വെച്ച് പ്രഖ്യാപിച്ചേക്കും. തുര്‍ക്കിയുടെ വിവിധ മേഖലകളില്‍ സാമ്പത്തിക നിക്ഷേപം ഇറക്കാനും ഓഹരികള്‍ സ്വന്തമാക്കാനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിക്ക് പദ്ധതിയുള്ളതായി സൂചനയുണ്ട്.

Advertising
Advertising

ഒപ്പം മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതുമായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടെയുള്ള ഖത്തര്‍ അമീറിന്‍റെ തുര്‍ക്കി പര്യടനത്തെ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. നേരത്തെ ഇക്കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കി പ്രസിഡന്‍റ് ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Full View
Tags:    

Similar News