ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ ഖത്തര്‍ പര്യടനത്തിന് തുടക്കം
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ വ്യവസായികളും ഖത്തര്‍ ചേംബര്‍ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്
Update: 2020-12-28 01:28 GMT
ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്‍റെ ഖത്തര്‍ പര്യടനത്തിന് തുടക്കമായി. ഖത്തറിലെ വ്യവസായ പ്രമുഖരുമായും ഖത്തര്‍ ചേംബര്‍ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ വ്യവസായ വാണിജ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും.