എല്ലാ രാജ്യക്കാർക്കും മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ

ആഗോള സാമ്പത്തിക കേന്ദ്രമെന്ന യുഎഇ പദവി മുൻനിർത്തിയാണ് തീരുമാനമെന്ന് അധികൃതർ.

Update: 2021-03-21 13:55 GMT
Advertising

എല്ലാ രാജ്യക്കാർക്കും മൾട്ടി എൻട്രി ടൂറിസ്ററ് വിസ പ്രഖ്യാപിച്ച് യു.എ.ഇ. ആഗോള സാമ്പത്തിക കേന്ദ്രമെന്ന യു.എ.ഇ പദവി മുൻനിർത്തിയാണ് തീരുമാനമെന്ന് അധികൃതർ. ഇന്ന് ചേർന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഒരു ടൂറിസ്റ്റ് വിസയിൽ പലതവണ യു.എ.ഇ സന്ദർശിക്കാൻ അവസരം നൽകുന്നതാണ് മൾട്ടിപ്പിൾ എൻട്രി വിസ.

മറ്റു രാജ്യത്തെ ജോലികൾ യു.എ.ഇയിൽ വെച്ച് നിർവഹിക്കാനും താമസിക്കാനും അവസരം നൽകുന്ന റിമോട്ട് വർക്ക് വിസയും യു.എ.ഇ പ്രഖ്യാപിച്ചു. യു.എ.ഇയിലേക്ക് ലോകജനതയെ ക്ഷണിക്കുന്നതിന്‍റെ ഭാഗമായാണ് ഇരു പ്രഖ്യാപനങ്ങളും.

നിലവിൽ ഒരു തവണ മാത്രം പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് വികസകളാണ് രാജ്യത്തുള്ളത്. ഒന്ന്, മൂന്ന് മാസ കാലാവധിയുള്ള സന്ദർശക-ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലെത്തി കാലാവധി പൂർത്തിയാക്കാതെ തിരിച്ചുപോകുന്നവർക്ക് പിന്നീട് അതേ വിസയിൽ പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ മൾട്ടിപ്പിള്‍ എൻട്രി വിസ യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് വിസയിലെത്തി ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാകും.

വിസയുടെ കാലാവധി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുതിയ വിസ തീരുമാനങ്ങൾ ആഗോള വിനോദസഞ്ചാര കേന്ദ്രമായി യു.എ.ഇയെ മാറ്റുമെന്നാണ് വിലയിരുത്തൽ.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News