ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈന്‍; ഹോട്ടലുകൾ സഹല വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ

16 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തിനൊപ്പം വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈന്‍ നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

Update: 2021-03-30 03:01 GMT

ഒമാനിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈന്‍ വേണ്ടിയുള്ള ഹോട്ടലുകൾ സഹല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. 16 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തിനൊപ്പം വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈന്‍ നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഇ-മുഷ്രിഫ് വെബ്സൈറ്റിന്‍റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുള്ളത് . ഇ-മുഷ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭിക്കുക. ഓരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടൽ അപ്പാർട്ട്മെൻറുകളുടെയും വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Advertising
Advertising

ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോമിന്‍റെ പ്രിൻറൗട്ട് ഒമാനിലേക്ക് വരുന്നുവർ കൈവശം വെക്കണം. കുട്ടികൾ ഒറ്റക്ക് വരുകയാണെങ്കിൽ അവർക്ക് വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. അറുപതും അതിന് മുകളിലുമുള്ളവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികളും അല്ലാത്തവര്‍ക്ക് സഹല വഴിയുള്ള ബുക്കിങ് നിർബന്ധമാണ്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News