കോവിഡ് കുറയുന്നു; ഇളവുകൾ പ്രഖ്യാപിച്ച്​ ദുബൈ

Update: 2021-05-17 10:54 GMT

കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റോന്‍റുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​. എന്നാൽ, ഇത്​ ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്​തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്​സിൻ എടുത്തിരിക്കണം. പരിപാടികൾക്ക്​ 70 ശതമാനം ആളുകളെ ​പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന്​ പ്രവർത്തിക്കാം.

Advertising
Advertising

എന്നാൽ, മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്​ചയില്ല. വിവാഹ പരിപാടികൾക്ക്​ 100 പേരെ വരെ പ​ങ്കെടുപ്പിക്കാം. എന്നാൽ, പ​ങ്കെടുക്കുന്നവരും ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരായിരിക്കണം. റസ്​റ്റാറൻറുകളുടെ ഒരു ടേബിളിന് ചുറ്റും പത്ത്​ പേർക്ക്​ വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്​ളിൽ ആറ്​ പേർക്ക് അനുമതി നൽകി.ബാറുകൾ തുറക്കാനും അനുമതിയുണ്ട് .എന്നാൽ, വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. കമ്യൂണിറ്റി സ്​പോർട്​സ്​, സംഗീത മേള, അവാർഡ്​ ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക്​ അനുമതി നൽകി.

കായിക പരിപാടികൾക്ക്​ ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത്​ 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക്​ പരമാവധി 1500 പേർക്കും ഔട്ട്​ഡോർ മത്സരങ്ങൾക്ക്​ 2500 പേർക്കുമാണ്​ അനുമതി. യു.എ.ഇയിൽ അഞ്ച്​ മാസത്തിനിടെ ഏറ്റവും കുറവ്​ കോവിഡ്​ ബാധിതർ റിപ്പോർട്ട്​ ചെയ്​ത പശ്​ചാത്തലത്തിലാണ്​ ഇളവുകൾ അനുവദിക്കുന്നത്​.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News