വേനൽ കടുത്തതോടെ യു.എ.ഇയിൽ തീപിടിത്തങ്ങൾ വർധിക്കുന്നു

നാല് ദിവസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് ദുബൈയില്‍ തീപിടിത്തമുണ്ടാകുന്നത്

Update: 2021-06-09 17:18 GMT
Editor : Nidhin | By : Web Desk
Advertising

വേനൽ കടുത്തതോടെ യു.എ.ഇയിൽ തീപിടിത്തങ്ങൾ വർധിക്കുന്നു. ദുബെ അൽ റിഗ്ഗയിലെ ഫാൽക്കൺ ടവറിലെ അപാർട്ട്മെൻറിൽ ഇന്ന് തീപിടുത്തമുണ്ടായി.. നാല് ദിവസത്തിനിടെഇത് രണ്ടാം തവണയാണ് ദുബൈയിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്.

അൽ റിഗ്ഗയിൽ രാവിലെ ഒമ്പതിനാണ് തീപിടിത്തം ഉണ്ടായത്. ആറ് മിനിറ്റിനുള്ളിൽ പോർട്ട് സഈദ് സ്റ്റേഷനിൽ നിന്നെത്തിയ സിവിൽ ഡിഫൻസ് സംഘം 9.40ഓടെ തീ അണച്ചു. ആർക്കും പരിക്കേറ്റില്ല.

ഞായറാഴ്ച അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലും വൻ തീപിടിത്തമുണ്ടായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഇൻറീരിയർ സ്ഥാപനം ഉൾപെടെ എട്ടോളം സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.

വേനൽ കടുത്ത സാഹചര്യത്തിൽ തീപിടിത്തത്തിന് കാരണമായേക്കാവുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങൾ, കമ്പനികൾ, വീടുകൾ എന്നിവയിൽ അഗ്നി പ്രതിരോധ ഉപകരണം സ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എയർ കണ്ടീഷൻ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ക്രമരഹിതമായ വൈദ്യുത ഇൻസ്റ്റലേഷൻ, അഗ്നിശമന മാർഗങ്ങൾ വീടുകളിൽ ഇല്ലാതിരിക്കൽ എന്നിവ വേനൽക്കാലത്ത് അഗ്നിബാധക്കിടയാക്കുന്ന പ്രധാന കാരണങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News