Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
നീണ്ട ഇടവേളക്ക് ശേഷം കിംഗ് ഫഹദ് കോസ് വെ തുറന്ന പശ്ചാത്തലത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദും തമ്മിൽ ടെലിഫോണിൽ സൗഹ്യദ സംഭാഷണം നടത്തി.
ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാലമായുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിൻ്റെ പുരോഗതിയെക്കുറിച്ചും ഇരുവരും അവലോകനം ചെയ്തു.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ബഹ്‌റൈൻ രാജാവിന്റെ നേതൃത്വത്തിനും ജനതക്കും സൗദി രാജാവും നന്ദി പ്രകാശിപ്പിച്ചു.
രണ്ട് രാജ്യങ്ങളിലെയും ജനതകൾ തമ്മിലുള്ള ആഴത്തിലുള്ള സ്നേഹ ബന്ധവും സൗഹ്യദവും പരമാർശിച്ച ബഹ്റൈൻ രാജാവ് യാത്രക്കാർക്കായി കിംഗ് ഫഹദ് കോസ്‌വേ വീണ്ടും തുറന്നതിന് സൗദി ഭരണാധികാരിക്ക് അഭിനനന്ദനം അറിയിച്ചു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് കോസ് വെയെന്ന് രാജാവ് പറഞ്ഞു.