വഴിയിലുപേക്ഷിക്കപ്പെട്ട 33 കാറുകളിൽ നോട്ടീസ് പതിച്ചു

Update: 2021-06-03 05:04 GMT
Advertising

ബഹ്റൈനിൽ ദക്ഷിണ മേഖല ഗവർണറേറ്റ് വഴിയിലുപേക്ഷിക്കപ്പെട്ട 33 കാറുകൾക്ക് നോട്ടീസ് നൽകി. ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ചായിരുന്നു നടപടി. കാലാവധി കഴിഞ്ഞതും പൊടി പിടിച്ചതും പൊതു റോഡുകൾക്ക് തടസ്സം ചെയ്യുന്നതും കാഴ്ച്ചക്ക് ഭംഗമുണ്ടാക്കുന്നതുമായ വാഹനങ്ങളിലാണ് നോട്ടീസ് പതിച്ചത്.

നിർണിത സമയത്തിനുള്ളിൽ ഉടമകൾ തങ്ങളുടെ വാഹനങ്ങൾ എടുത്തു മാറ്റിയില്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് കാണിച്ചാണ് നോട്ടീസ്.

ജനവാസ മേഖലകളിലും പൊതു നിരത്തുകൾക്ക് സമീപവും പൊടി പിടിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ കാണപ്പെടുന്നത് നാഗരികത സിദ്ധിച്ച സമൂഹത്തിന്‍റെ അടാളമല്ലെന്നും ഗവർണറേറ്റ് വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു നടപടി. 

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News