കോവിഡ്: ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ

വ്യാഴാഴ്​ച മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ

Update: 2021-05-26 13:09 GMT
Editor : Suhail | By : Web Desk
Advertising

കോവഡിനെ തുടർന്ന് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ചെറുക്കാൻ ബഹ്​റൈനിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് അറിയിച്ചത്. വ്യാഴാഴ്​ച മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ.

ഷോപ്പിങ്​ മാളുകളും റസ്​റ്റോറൻറുകളും അടച്ചിടും. ഡെലിവറി അനുവദിക്കും. സിനിമാ തിയേറ്ററുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ എന്നിവ അടക്കും. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ, ഗ്രോസറി സ്​റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാസ വിൽപന ശാലകൾ, പെട്രോൾ പമ്പുകൾ, ഗാസ്​ സ്​റ്റേഷനുകൾ എന്നിവ പ്രവർത്തിക്കും.

സ്വകാര്യ ആശുപത്രികളിൽ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടും.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News