ഖത്തറില്‍ അഞ്ച് കോവിഡ് മരണം കൂടി, രോഗമുക്തര്‍ ഇരട്ടിയായി ഉയര്‍ന്നു

718 പുതിയ കേസുകള്‍, 1513 രോഗമുക്തര്‍

Update: 2021-04-24 14:21 GMT

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 45,56,59,69(2) എന്നിങ്ങനെ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 418 ആയി.

718 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 165 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികള്‍ 21,104 ആയി.

അതെ സമയം ദിനേനയുടെ രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ ഇരട്ടിയായി ഉയര്‍ന്നത് ആശ്വാസകരമാണ്. 1513 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം ഭേദമായത്. 1112 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയിലുണ്ട്. 435 പേര്‍ അത്യാഹിത വിഭാഗങ്ങളിലും. 13,94,781 പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ സാധിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News