സൌദി സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്‍റെ ക്ഷണം

സൌദി വിദേശകാര്യമന്ത്രി ദോഹയിലെത്തി ക്ഷണക്കത്ത് കൈമാറി

Update: 2021-04-27 08:17 GMT

സൌദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്. ഇക്കാര്യം അമീറിന്‍റെ ഓഫീസ് സ്ഥിരീകരിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നായിരിക്കും സന്ദര്‍ശനമെന്നോ ക്ഷണം സ്വീകരിച്ചോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. ഇന്നലെ ദോഹയിലെത്തിയ സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സൌദി രാജാവിന്‍റെ ക്ഷണക്കത്ത് അമീറിന് നേരിട്ട് കൈമാറി. നേരത്തെ ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിക്ക് വേണ്ടിയാണ് ഇതിന് മുമ്പ് ഖത്തര്‍സൌദി സന്ദര്‍ശനത്തിന് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്‍റെ ക്ഷണം അമീര്‍ സൌദിയിലെത്തിയത്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News