കോവിഡ്: ഖത്തറില്‍ ഒരു മലയാളി മരണം കൂടി

നാദാപുരം സ്വദേശി ജമാലാണ് മരിച്ചത്

Update: 2021-04-24 09:16 GMT

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറില്‍ മരിച്ചു. കോഴിക്കോട് നാദാപുരം വാണിമേല്‍ തെരുവന്‍പറമ്പ് സ്വദേശി ജമാല്‍ (51) ആണ് മരിച്ചത്. ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. ഭാര്യയും നാല് മക്കളുമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും

Tags:    

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News