ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്ര: മുഴുവന്‍ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി

പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

Update: 2021-04-26 15:20 GMT

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രകള്‍ക്ക് ഖത്തര്‍ ഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ നിബന്ധനകള്‍ ഇനി പറയുന്നവയാണ്

-വാക്സിനെടുത്തവര്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധം

-പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാക്കി

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News