Editor - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
കോവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി ഖത്തര്‍-ഫ്രഞ്ച് സംയുക്ത ഉദ്യമം. നാല്‍പ്പത് മെട്രിക് ടണ്‍ ഓക്സിജനാണ് അടിയന്തിരമായി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഇതിനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ടാങ്കറുകളില്‍ നിറയ്ക്കാനുള്ള ഓക്സിജന്‍ ഖത്തര്‍ വകയും. ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവിക സേനയുടെ INS ത്രികാന്ത് കപ്പല്‍ ദോഹയിലെത്തി. ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികളും പൂര്‍ത്തിയായി. വ്യാഴാഴ്ച്ച രാവിലെ ദോഹ വിടുന്ന കപ്പല്‍ രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തും.