പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

കോവിഡ് ദുരിതത്തില്‍ ഖത്തറിന്‍റെ പിന്തുണയ്ക്കും സഹായത്തിനും മോദി കൃതജ്ഞത അര്‍പ്പിച്ചു

Update: 2021-04-27 16:48 GMT

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി ഫോണില്‍ സംസാരിച്ചു. ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനതിരായ പോരാട്ടത്തില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായവാഗ്ദാനങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദിയര്‍പ്പിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന കരുതലിനും സ്നേഹത്തിനും കൃതജ്‍ഞത രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി കുറിച്ചു

ഗള്‍ഫ് മേഖലയില്‍ യുഎഇ, ഒമാന്‍, കുവൈത്ത് തുടങ്ങി രാജ്യങ്ങളെല്ലാം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും ഖത്തര്‍ മാത്രം നിയന്ത്രണങ്ങളോടെ ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കുന്നുണ്ട്

https://twitter.com/narendramodi/status/1387065786083078146

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News