ഖത്തര്‍ അമീര്‍ സൌദിയിലേക്ക്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും

സൌദി രാജാവിന്‍റെ ക്ഷണം അനുസരിച്ചാണ് സന്ദര്‍ശനം

Update: 2021-05-10 16:26 GMT

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്ന് സൌദിയിലേക്ക് തിരിക്കും. ഇന്ന് രാത്രിയോടെ അമീര്‍ ജിദ്ദയിലിറങ്ങും. സൌദി രാജാവിന്‍റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. നാളെ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അമീര്‍ കൂടിക്കാഴ്ച്ച നടത്തും. ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. ഖത്തറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News