ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 50% ശേഷിയില്‍ പ്രവര്‍ത്തനാനുമതി

അടിയന്തിര രോഗചികിത്സ മാത്രം മതിയെന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തി

Update: 2021-04-28 23:42 GMT

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി. 29 ഏപ്രില്‍ വ്യാഴം മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അടിയന്തിര രോഗ ചികിത്സ മാത്രം മതിയെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഈ തീരുമാനത്തിലാണ് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇളവ് വരുത്തിയത്

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News