ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീറിന്‍റെ ഉത്തരവ്

ഓക്സിജന്‍ സിലിണ്ടറുകളുള്‍പ്പെടെയുള്ള വസ്തുക്കളെത്തിക്കും

Update: 2021-04-28 23:33 GMT

കോവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീറിന്‍റെ തീരുമാനം. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണുണ്ടാവുകയെന്ന് വ്യക്തമല്ല. വലിയ അളവ് ഓക്സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എംബസി ഇന്ന് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ദീപക് മിത്തലിനെയും കണ്ടു. ഈ കൂടിക്കാഴ്ച്ചകള്‍ക്കെല്ലാം പിന്നാലെ ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News