Editor - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഇന്ത്യയിലെ ഖത്തര്‍ വിസാസെന്‍ററുകളില്‍ ഏപ്രില്‍ 25 മുതല്‍ വിസാ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഗാര്‍ഹിക തൊഴിലാളികളുടെ നിലവാരത്തിലുള്ള മറ്റ് ചില വിഭാഗങ്ങളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. ഖത്തര്‍ വിസാ സെന്‍റര്‍ വെബ്സൈറ്റായ www.qatarvisacenter.com/home വഴിയാണ് അപേക്ഷ അയക്കേണ്ടത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാസെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൌ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റ് ഖത്തര്‍ വിസാസെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്