വാക്സിനെടുത്ത ജിസിസി പൌരന്മാര്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും ഖത്തറില്‍ ക്വാറന്‍റൈന്‍ ഇളവ്

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാണ് ഇളവ്

Update: 2021-05-08 22:20 GMT

കോവിഡ് വാക്സിന്‍ സ്വീകരിച്ച ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ജിസിസി രാജ്യങ്ങളിലെ പൌരന്മാര്‍, അവരുടെ ബന്ധുക്കള്‍, കൂടെ വരുന്ന ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശം. എന്നാല്‍ എല്ലാവരും അതത് രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരരിച്ച കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂര്‍ത്തീകരിച്ചവരായിരിക്കണം. ഒപ്പം പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്സിനെടുക്കാത്തവരാണെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News