സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരില്‍ വൻ വർധന

പ്രായമേറിയവരും സ്ത്രീകളും കൂടുതലായി അത്യാസന്ന നിലയിലെത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നലെ 10ന് മുകളിലായാണ് മരണം രേഖപ്പെടുത്തിയത്.

Update: 2021-04-20 01:23 GMT

സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ വൻ വർധന. നിലവിൽ 1087 പേരാണ് സൗദിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതിനായിരത്തി അഞ്ഞൂറിനും മുകളിലെത്തി. 970 പുതിയ രോഗികളും, 896 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മാസം തുടക്കത്തിൽ  5,500നും താഴെയായിരുന്ന ആക്ടീവ് കേസുകൾ ഉയർന്ന് 9,500ന് മുകളിലെത്തി. ദിനംപ്രതിയെന്നോണം ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയായണ് രേഖപ്പെടുത്തി വരുന്നത്. നിലവിൽ 1087 പേർ അത്യാസന്ന നിലയിലാണ്. പ്രായമേറിയവരും സ്ത്രീകളും കൂടുതലായി അത്യാസന്ന നിലയിലെത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നലെ 10ന് മുകളിലായാണ് മരണം രേഖപ്പെടുത്തിയത്.

Advertising
Advertising

11 പേർ കൂടി ഇന്നലെ മരിച്ചതോടെ ഇത് വരെ 6,834 പേർ മരിച്ചതായി മന്ത്രാലയം അറിയിച്ചു. 970 പുതിയ കേസുകളും, 896 രോഗമുക്തിയും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുൾപ്പെടെ 4,05,940 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,89,598 പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള 587 വാക്‌സിനേഷൻ കേന്ദ്രങ്ങളിലൂടെ 73 ലക്ഷത്തോളം വാക്‌സിനുകൾ ഇത് വരെ വിതരണം ചെയ്തിട്ടുണ്ട്.


Full View


Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News