ഹറമുകളിൽ കൂടുതൽ വിശ്വാസികളെത്തുന്നു: ഉംറ സുരക്ഷാ വിഭാഗം ശക്തം

മദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പളളിയിൽ ഉംറ സുരക്ഷാ സേനയുടെ സാന്നിദ്ധ്യം ശക്തമാക്കി

Update: 2021-05-06 02:36 GMT

റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ വിശ്വാസികളെത്തി തുടങ്ങി. വിശ്വാസികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഉംറ സുരക്ഷ വിഭാഗം സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ ഹറം പളളിയിൽ ഉംറ സുരക്ഷാ സേനയുടെ സാന്നിദ്ധ്യം ശക്തമാക്കി. ഉംറ തീർത്ഥാടകർക്കും നമസ്‌കാരത്തിനെത്തുന്നവർക്കും ഇരുഹറമുകളിലും ഉംറ സുരക്ഷാ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അനുമതി പത്രമുള്ളവർക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഹറമുകളുടെ പ്രവേശന കവാടങ്ങളിൽ അനുമതി പത്രങ്ങൾ പരിശോധിക്കുന്നതിന് നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത് വരെ വ്യാജ പെർമിറ്റുകളൊന്നും കണ്ടെത്തിയിട്ടില്ല. സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി ഫീൽഡ് ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

Watch Video: 

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News