സൗദിയില്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കാന്‍ നിതാഖത്ത് പദ്ധതി പരിഷ്‌കരിക്കുന്നു

പുതിയ പദ്ധതി വഴി മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും.

Update: 2021-05-25 00:56 GMT

സൗദിയില്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കുന്നതിന് നിതാഖത്ത് പദ്ധതി പരിഷ്‌കരിക്കുന്നു. കൂടുതല്‍ മേഖലകളും സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്. പുതിയ പദ്ധതി വഴി മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിതാഖാത്ത് പദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നിതാഖാത് മുത്വവര്‍ എന്ന പേരിലാണ് പരിഷ്‌കരിച്ച പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക തൊഴില്‍ വിപണിക്ക് അനുസൃതമായി വിപണിയെ കാര്യക്ഷമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇത് വഴി രാജ്യത്തെ തൊഴിലന്വേഷകരായ യുവതി യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ സ്വദേശി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.

Advertising
Advertising

മൂന്ന് പ്രധാന ലക്ഷ്യങ്ങളില്‍ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുക. സ്വകാര്യ മേഖലയുടെ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ആദ്യത്തേത്. മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ ഇതിനായി തയ്യാറാക്കും. സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ചുള്ള സ്വദേശി അനുപാതം നിര്‍ണ്ണയിക്കുന്ന നിലവിലെ സ്ഥിതി മാറ്റി സ്ഥാപനത്തിന് ആവശ്യമായതും പരമാവധി ഉള്‍കൊള്ളാവുന്നതുമായ സ്വദേശി അനുപാതം പുനര്‍നിര്‍ണയിക്കുന്നതാണ് രണ്ടാമത്തെ സവിശേഷത.

നിതാഖത്ത് പ്രോഗ്രാം സംവിധാനങ്ങള്‍ ലളിതമാക്കുന്നതിനും നേട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പൊതു സ്വഭാവമുള്ള മേഖലകളെ ലയിപ്പിക്കുന്നതാണ് അടുത്തത്. ഇത് പ്രകാരം തൊഴില്‍ മേഖലകള്‍ 85ല്‍ നിന്ന് 32 ആയി കുറയും. പദ്ധതി വഴി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 340000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News