ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ ഇടം നേടി യു.എ.ഇ

വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിലാണ് യു.എ.ഇ മുൻനിരയിൽ ഇടം നേടിയത്

Update: 2021-06-04 02:54 GMT
Advertising

കോവിഡ് പ്രതിസന്ധി കാലത്തും ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കുകയാണ് യു.എ.ഇ. വൻകിട റെന്റ് എ കാർ കമ്പനികളുടെ സാന്നിധ്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനത്താണ് രാജ്യം. മൊത്തം സൂചികയിൽ ആദ്യ ഇരുപത് രാജ്യങ്ങളിലും യു.എ.ഇയുണ്ട്.

വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ലോക കാര്യക്ഷമത ഇയർബുക്കിന്റെ ട്രാവൽ ആൻഡ് ടൂറിസം കാര്യക്ഷമത റിപ്പോർട്ടിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചത്. സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ആറാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.

ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് ഏഴാം സ്ഥാനവും സഞ്ചാരികളെ ആകർഷിക്കാൻ നടത്തുന്ന ഫലപ്രദമായ മാർക്കറ്റിങ് കാര്യക്ഷമതയുടെ കാര്യത്തിൽ ഏട്ടാമതും യു.എ.ഇയുണ്ട്. ടൂറിസത്തിൽ നിന്നുള്ള വരുമാന സൂചികയിൽ പതിനേഴാം സ്ഥാനത്താണ് യു.എ.ഇ. ടൂറിസം മേഖലക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ സൂചികകൾ.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News