കുവൈത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കും; വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

നിലവിൽ ഗർഭച്ഛിദ്രം കുവൈത്തിൽ നിയമ വിരുദ്ധമാണ്. എന്നാൽ മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കും.

Update: 2022-12-08 17:30 GMT
Advertising

കുവൈത്ത് സിറ്റി: അനിവാര്യമായ സാഹചര്യത്തിൽ കുവൈത്തിൽ അബോർഷൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ വ്യക്തമാക്കി. ഗർഭ- ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഗൾഫ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഡോ. ഫാത്തിമ.

നിലവിൽ ഗർഭച്ഛിദ്രം കുവൈത്തിൽ നിയമ വിരുദ്ധമാണ്. എന്നാൽ മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഗർഭച്ഛിദ്രം അനുവദിക്കാറുണ്ടെന്ന് ഫാത്തിമ പറഞ്ഞു. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അവർ അറിയിച്ചു.

പ്രസവ, ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരും മതപുരോഹിതരും നിയമജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു. മുൻകാലങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത അബോർഷൻ കേന്ദ്രങ്ങൾ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പിടികൂടിയിരുന്നു. ആഴ്ചയിൽ ആറും ഏഴും അബോർഷൻ കേസുകൾ വരെ ഇത്തരം കേന്ദ്രങ്ങളിൽ എത്താറുണ്ടായിരുന്നുവെന്നാണ് വിവരം.

രാവിലെ വന്നാൽ ഉച്ചകഴിയുന്നതോടെ ക്ലിനിക്ക് വിടാം. അബോർഷനിടയിലോ ശേഷമോ സംഭവിക്കുന്ന അമിത രക്തസ്രാവം ഉൾപ്പെടെ പ്രത്യാഘാതങ്ങൾക്ക് ക്ലിനിക്ക് ഉത്തരവാദികളാവില്ല. അതിനിടെ പിടിക്കപ്പെടാതെ ഇപ്പോഴും പ്രവർത്തിക്കുന്ന അനധികൃത അബോർഷൻ കേന്ദ്രങ്ങൾ നിരവധിയാണെന്നാണ് സൂചനകൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News