Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നത് തുടരാൻ കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഊർജ്ജ മേഖലയിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിനും പരിഗണന നൽകും.
പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാനുമുള്ള ഹമദ് രാജാവിന്‍റെ തീരുമാനത്തെ കാബിനറ്റ് ശ്ലാഘിച്ചു..കോവിഡ് പ്രതിരോധത്തിനായി മുൻ നിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകാനും ആദരിക്കാനും അവരുടെ പ്രവർത്തനങ്ങളെ വേണ്ടവിധം അംഗീകരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാനുമുള്ള ഹമദ് രാജാവിന്‍റെ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.