അൽഹിലാൽ യൂത്ത് ഇന്ത്യ എഫ്സി പ്രീമിയർ ലീഗ്‌; അൽ വഹ്ദ സിഞ്ച് ജേതാക്കൾ

Update: 2023-10-06 20:48 GMT
Advertising

യൂത്ത് ഇന്ത്യ എഫ്സി സംഘടിപ്പിച്ച യൂത്ത് പ്രീമിയർ ലീഗ്‌ സീസൺ സിക്സിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (1) 4-3 (1) ഇന് റിഫാ പേൾസിനെ പരാജയപ്പെടുത്തി അൽ വഹ്ദ സിഞ്ച് ജേതാക്കളായി.

വിജയികൾക്ക് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എംഎം സുബൈർ ,യൂത്ത് ഇന്ത്യ പ്രസിഡന്റ് വികെ അനീസ്, ഫ്രണ്ട്സ് സെക്രട്ടറി അബ്ബാസ് മലയിൽ,ഫ്രണ്ട്സ് വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ, സാമൂഹ്യ പ്രവർത്തകൻ മുസ്തഫ സുനിൽ പടവ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

3 ദിവസം നീണ്ടു നിന്ന ടൂർണമെൻ്റിൽ സെവൻ വണ്ടേഴ്സ് മുഹറഖ്, മനാമ ഫാൽക്കണ്‍സ് ,അൽ വഹ്ദ സിഞ്ജ് ,റിഫ പേൾസ് എഫ് സി എന്നീ ടീമുകൾ പങ്കെടുത്തു. എക്സിബിഷൻ മാച്ചിൽ ഗഫൂർ മുക്കുതലയുടെയും ഫരീദിന്റെയും ഗോൾ മികവിൽ ഒന്നിനെതിരെ (ജാഫർ) രണ്ട് ഗോളുകൾക്ക് ഫ്രണ്ട്‌സ് ലയൺസിനെ പരാജയപ്പെടുത്തി ഫ്രണ്ട്‌സ് ലെജന്റ്സ് വിന്നേഴ്സ് ആയി.

ടീൻസ് കുട്ടികളുടെ മാച്ചും ടൂർണമെന്റിന്റെ വിജയത്തിൽ ഭാഗമായി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി റിഫാ പേൾസിന്റെ റാഷിഖ് പിസിയെ തിരഞ്ഞെടുത്തു. മികച്ച പ്രതിരോധക്കാരനായി അൽ വഹ്ദ സിഞ്ചിന്റെ അൻസാറിനെയും അൽ വഹ്ദ സിഞ്ചിന്റെ തന്നെ സലീൽ 5 ഗോൾ അടിച്ച് ടോപ് ഗോൾ സ്കോറെർ ആയും മികച്ച ഗോൾ കീപ്പർ ആയി റിഫാ പേൾസിന്റെ മുഹമ്മദിനെയും ടൂർണമെന്റിലെ എമേർജിങ് പ്ലയെർ ആയി അൽ വഹ്ദയുടെ രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.

സിറാജ് പള്ളിക്കര,യൂനുസ് രാജ്, ജലീൽ അബ്ദുല്ല ,ഷാനവാസ് ,ഹാരിസ് സലാഹുദ്ധീൻ ,മുഹ്‌യുദ്ധീൻ , യൂനുസ് സലിം ,ജുനൈദ് പിപി തുടങ്ങിയവർ അതിഥികളായെത്തി. വൈഐഎഫ്സി പ്രസിഡന്റ്‌ അജ്മൽ, സെക്രട്ടറി ഇജാസ്, മാനേജർ സിറാജ് കിഴുപ്പിളളിക്കര ,വൈസ് പ്രസിഡന്റ് സവാദ് ,സ്പോർട്സ് വിങ് കൺവീനര്‍ അഹദ്, ടീം കോഓർഡിനേറ്റർ സിറാജ്‌ വെണ്ണാറോഡി , കൂടെ കമ്മിറ്റി അംഗങ്ങൾ മിന്ഹാജ് മെഹ്ബൂബ് ,റാഷിഖ് പി സി, സലീൽ ,ബദർ ,ജുനൈസ് , ഇർഫാൻ എന്നിവരും ടൂർണമെന്റിനു നേതൃത്വം കൊടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News