നിയമവിരുദ്ധ തൊഴിലാളികള്‍ക്കെതിരെ നടപടികളുമായി ബഹ്റൈന്‍

ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി അധിക്യതർ

Update: 2021-10-05 18:13 GMT

ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി അധികൃതര്‍ . വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് അനധിക്യതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ വ്യാപകമാക്കിയത്.

തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയിരുന്നു. മതിയായ രേഖകളില്ലാതെ ജോലി ചെയ്ത നിരവധി പേരെ പിടികൂടിയതായും ഇവരെ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.

Advertising
Advertising

ആഭ്യന്തര മന്ത്രാലയം, നാഷനാലിറ്റി, പാസ്േപാർട് ആൻഡ് െറസിഡൻസ് അഫയേഴ്സ്, കാപിറ്റൽ ഗവർണറേറ്റ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ചേർന്നാണ് എൽ.എം. ആർ എ നടത്തുന്ന പരിശോധനകൾ. രാജ്യത്ത് അനധിക്യത തൊഴിലാളികളെ കുറച്ച് കൊണ്ട് വരാനുദ്ദേശിച്ചാണു പരിശോധനകളെന്നതിനാൽ പിടി കൂടപ്പെടുന്ന തൊഴിലാളികൾ ഭാവിയിൽ വർക്ക് പെർമിറ്റിന് യോഗ്യരായിരിക്കില്ലെന്നും ഇവർക്ക് നിയമാനുസൃത തൊഴിലാളികളായി മാറാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തുനിന്ന് പുറത്താക്കുന്ന ഇവരെ തിരിച്ചുവരാൻ അനുവദിക്കുകയില്ല. അനധികൃത തൊഴിൽ സംബന്ധിച്ച പരാതികൾ എൽ.എം.ആർ.എ കാൾ സെൻററിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News