Writer - razinabdulazeez
razinab@321
സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.രാവിലെ 5 മണിക്കാണ് നമസ്കാരം. ഈദ് ഗാഹിൽ പങ്കെടുക്കുന്നവർ അംഗശുദ്ധി വരുത്തി ട്രാഫിക് ഒഴിവാക്കാൻ നേരത്തെ എത്തണമെന്ന് സംഘാടകർ അറിയിച്ചു. ഈദ് ഗാഹിൻറെ വിജയത്തിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സമീർ ഹസൻ രക്ഷാധികാരിയും ജാസിർ പി.പി ജനറൽ കൺവീനറുമാണ്. സജീബ്, ജൈസൽ ശരീഫ് എന്നിവർ അസിസ്റ്റന്റ് കൺവീനർമാരുമാണ്.