സ്വകാര്യ ആശുപത്രികളേക്കാൾ ബഹുദൂരം മുന്നിൽ; ബഹ്റൈനിൽ പൊതുജനാരോ​ഗ്യ സംവിധാനം നമ്പർ വൺ

12 ലക്ഷത്തിലധികം ആളുകളാണ് ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയത്

Update: 2025-05-25 14:36 GMT
Editor : razinabdulazeez | By : Web Desk

മനാമ: പൊതുജനാരോ​ഗ്യ മേഖലയിൽ മുന്നേറ്റവുമായി ബഹ്റൈൻ. 12 ലക്ഷത്തിലധികം ആളുകളാണ് ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയത്. അ​തി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം എ​മ​ർ​ജ​ൻ​സി കേ​സു​ക​ളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബഹ്റൈനിലെ പൊതുജനാരോ​ഗ്യ സംവിധാനങ്ങൾ ഉപയോ​ഗിച്ച് ചികിത്സ തേടിയവരിൽ 80 ശ​ത​മാ​നവും സ്വ​ദേ​ശി​ക​ളാണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളേ​ക്കാ​ൾ ബ​ഹ്റൈ​ൻ സ്വദേശികൾ സർക്കാർ ആരോ​ഗ്യ കേന്ദ്രങ്ങൾക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബഹ്റൈനിലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സി.ഇ.ഒ ഡോ. ​മ​ർ​യമാ​ണ് രാജ്യത്തെ പൊതുജനാരോ​ഗ്യ സംവിധാനങ്ങളുടെ ഉയർച്ച വി​ശ​ദീ​ക​രി​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ലയിൽ ബഹ്റൈൻ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളു​ടെ ന​വീ​ക​ര​ണം, പുതിയ പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും ഡോ. മറിയം വിശദീകരിച്ചു.

Advertising
Advertising

ബഹ്റൈനിലെ ഏ​റ്റ​വും വ​ലി​യ സർക്കാർ ആ​ശു​പ​ത്രി​യാ​യ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ശ​രാ​ശ​രി 80 ശ​ത​മാ​നം രോ​ഗി​ക​ളു​ണ്ടാ​വാ​റു​ണ്ടെ​ന്നും തീ​വ്ര​പ​രി​ച​ര​ണ ​വി​ഭാ​ഗ​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗികൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ഡോ. മറിയം വ്യക്തമാക്കി. വ​ർ​ധി​ച്ചു​വ​രു​ന്ന രോ​ഗി​ക​ളുടെ എണ്ണം പരി​ഗണിച്ച് ആശുപത്രിയിൽ അ​ധി​ക സൗകര്യങ്ങൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടുമു​ണ്ട്. സി​ക്കി​ൾസെ​ൽ അ​നീ​മി​യ ഉ​ള്ള സ്ത്രീ​ക​ൾ​ക്ക് ഹ്ര​സ്വ​കാ​ല താ​മ​സ സൗ​ക​ര്യ​വും സൈ​ക്യാ​ട്രി​ക് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക യൂ​നി​റ്റു​ക​ളും സൽമാനിയയിൽ ആ​രം​ഭി​ച്ചിട്ടുണ്ട്.

22,000ത്തി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ളും 7600 പ്ര​സ​വ​ങ്ങ​ളും കഴിഞ്ഞ വർഷം സൽമാനിയ ​ആ​ശു​പ​ത്രിയിൽ വെച്ച് നടന്നു. 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ലാ​ബ് പ​രി​ശോ​ധ​ന​ക​ളും മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ്കാ​നി​ങ്ങു​ക​ളും ഇ​തേ കാലയളവിൽ പൂ​ർ​ത്തി​യാ​ക്കി​. ഇ​ത് ബഹ്റൈനിലെ പൊതുജനാരോ​ഗ്യ സംവിധാനങ്ങളുടെ ക്ലി​നി​ക്ക​ൽ ശേ​ഷി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News