ഫ്രണ്ട്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു

ഇന്ന് വൈകിട്ട് 3.00 മണിക്ക് സിഞ്ചിലെ അൽ അഹ്‍ലി ക്ലബിലാണ് പരിപാടി

Update: 2025-12-16 03:08 GMT
Editor : Mufeeda | By : Web Desk

മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈനിന്റെ 54മത് ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മൂസ കെ.ഹസൻ അറിയിച്ചു. ഇന്ന് വൈകിട്ട് 3.00 മണിക്ക് സിഞ്ചിലെ അൽ അഹ്‍ലി ക്ലബിലാണ് പരിപാടി നടക്കുക.

കുട്ടികൾ, മുതിർന്നവർ, വനിതകൾ എന്നിവർക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. വടംവലി, നടത്തം, പെനാൽറ്റി ഷൂട്ട് ഔട്ട്, പിറകോട്ടുള്ള നടത്തം, സാക്ക് റൈസ്, പുഷ് അപ്പ്, ഓട്ടം തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. ബഹ്റൈനിലെ അറബ് പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News