ജ്വല്ലറി അറേബ്യ പ്രദർശനത്തിൽ ശ്രദ്ധേയമായി ഇന്ത്യൻ പവലിയൻ

Update: 2022-11-27 09:56 GMT
Advertising

സഖീറിലെ എക്‌സിബിഷൻ വേൾഡ് സെന്ററിൽ നടന്ന ജ്വല്ലറി അറേബ്യ പ്രദർശനത്തിലെ ഇന്ത്യൻ പവലിയൻ ശ്രദ്ധേയമായി. അംബാസഡർ പിയൂഷ് ശ്രീവാസ്തവ പവലിയൻ സന്ദർശിച്ചു. ഉന്നത നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങൾ, സ്വർണ്ണം, പ്ലാറ്റിനം ആഭരണങ്ങൾ, കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ, വിവാഹ ആഭരണങ്ങൾ തുടങ്ങിയവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 67 കയറ്റുമതിക്കാർ ഉൾപ്പെടെ 80ഓളം ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ആഭരണ ശേഖരം പ്രദർശിപ്പിക്കുന്നുണ്ട്. ഹസൂറിലാൽ ആന്റ് സൺസ് ജ്വല്ലറി, കെ.കെ ജ്വല്ലറി, സിതാൽ ദാസ് സൺസ്, ക്രിയേറ്റീവ് ഓവർസീസ്, മേത്ത ആന്റ് സൺസ്, ബി.എൻ ജുവൽസ്, റോസെറ്റ ജ്വല്ലേഴ്സ്, മോത്തിലാൽ ജ്വല്ലേഴ്സ്, ദേവിവ ജ്വല്ലേഴ്സ് തുടങ്ങിയവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ. ആഭരണ രംഗത്തെ ഇന്ത്യൻ കരുത്ത് പ്രകടമാക്കുന്ന പവലിയനെയും കമ്പനികളെയും അംബാസഡർ അഭിനന്ദിച്ചു.

ബഹ്‌റൈനുമായും മറ്റ് ജി.സി.സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രത്‌നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2021-22 സാമ്പത്തിക വർഷം 39.14 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ രംഗത്തുണ്ടായത്. മുൻവർഷത്തേക്കാൾ 54.13 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ ഇന്ത്യ കൈവരിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News