ബഹ്‌റൈനില്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തി

Update: 2022-05-23 11:57 GMT
Advertising

ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന നടത്തി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവിടയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

എല്‍.എം.ആര്‍.എ നിയമം, താമസ നിയമം എന്നിവ ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള പദ്ധതി തയാറാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിയമങ്ങള്‍ പാലിക്കാത്തവരും തൊഴില്‍ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നവരുമായ അനധികൃത വിദേശ തൊഴിലാളികളെ പിടികൂടുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. താമസ നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ എല്‍.എം.ആര്‍.എയില്‍ എത്തിക്കണമെന്നും ബന്ധപ്പെട്ടവര്‍ ഉണര്‍ത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News