കുരങ്ങുവസൂരിക്കുള്ള പ്രതിരോധ വാക്‌സിൻ; മുൻകൂർ രജിസ്‌ട്രേഷൻ ആരംഭിച്ച് ബഹ്‌റൈൻ

കുരങ്ങുവസൂരിയെ ചെറുക്കാൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ ലഭിക്കാനായി ഹെൽത്ത് അലർട്ട് എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന നമ്പറിൽ കോൾ സെന്ററിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.

Update: 2022-08-04 18:36 GMT

മനാമ: കുരങ്ങുവസൂരിയെ ചെറുക്കാൻ നടപടികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. പ്രതിരോധ വാക്സിന്റെ മുൻകൂർ രജിസ്ട്രേഷന് ബഹ്‌റൈനിൽ തുടക്കമായി. കുരങ്ങുവസൂരിയുടെ പ്രതിരോധ കുത്തിവെപ്പിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ.

കുരങ്ങുവസൂരിയെ ചെറുക്കാൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ ലഭിക്കാനായി ഹെൽത്ത് അലർട്ട് എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന നമ്പറിൽ കോൾ സെന്ററിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്നവർക്കും മുൻഗണന നൽകിയായിരിക്കും പരിമിതമായ തോതിലുള്ള ആദ്യഘട്ട വിതരണം. തുടർന്ന് താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്‌സിൻ നൽകും. പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്‌റൈൻ കുരങ്ങുവസൂരിയെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി നേരത്തെ തന്നെ ആരോഗ്യമന്ത്രി ഡോ. ജലീല അൽസായിദ് ജവാദ് അറിയിച്ചിരുന്നു.

Advertising
Advertising

രോഗം പിടിപെട്ടാൽ 21 ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയ്യിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ബഹ്‌റൈനിൽ ഇതുവരെ കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ബി അവെയർ മൊബൈൽ ആപ്പിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. അപ്‌ളിക്കേഷൻ വഴിയായിരിക്കും രോഗിയുടെ മേലുള്ള നിരീക്ഷണം. നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസത്തിൽ കുറയാത്ത തടവു ശിക്ഷയോ 1000 ദിനാറിനും 10,000 ദിനാറിനും ഇടയിൽ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News