സഹയാത്രികന്‍റെ പണവും ആഭരണങ്ങളും കവർന്ന യാത്രക്കാരൻ പിടിയിൽ

Update: 2022-02-14 06:25 GMT
Advertising

സഹയാത്രികന്‍റെ പണവും ആഭരണങ്ങളും മോഷ്​ടിച്ച യാത്രക്കാരൻ പിടിയിലായതായി ബഹ്​റൈൻ എയർ​പോർട്ട്​ പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു.

വിദേശ രാജ്യത്തു നിന്നും ബഹ്​റൈനിലേക്ക്​ വരുന്ന വിമാനത്തിൽ വെച്ചാണ്​​ മോഷണം നടന്നത്​. യാത്രക്കാരന്‍റെ പരാതിയെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഏഷ്യൻ വംശജനായ സഹായാത്രികൻ പിടിയിലായത്​.

ഇദ്ദേഹത്തിന്‍റെ പക്കൽ നിന്നും പണവും ആഭരണങ്ങളും കണ്ടെടുക്കുകയും ചെയ്​തു. പ്രതിയെ നിയമ നടപടികൾക്കായി റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News