ബഹ്റൈനിൽ രക്ഷാപ്രവർത്തകരായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ആദരം

കഴിഞ്ഞ ദിവസം ഇവർ ജലാശയത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയിരുന്നു

Update: 2025-12-26 16:01 GMT

മനാമ: ജലാശയത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ബഹ്റൈനിൽ ആദരം. സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് മജീദ്, ബിലാൽ അക്ബർ എന്നിവരെയാണ് പൊലീസ് മേധാവി ആദരിച്ചത്. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. പിന്നീട് കുട്ടിയെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും ഉത്തരവാദിത്വബോധത്തെയും പ്രശംസിച്ച പൊലീസ് മേധാവി, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സേനയുടെ കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രവൃത്തി എന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News