ഗൾഫ്​ ന്യൂട്രീഷൻ വാരാചരണത്തിൽ ബഹ്റൈൻ ആരോഗ്യ മ​ന്ത്രാലയം പങ്കാളിയാകും

ഉചിതവും സന്തുലിതവുമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനുളള ശ്രമങ്ങൾ ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ വാരാചരണം

Update: 2022-03-09 07:01 GMT

ഗൾഫ്​ ന്യൂട്രീഷൻ വാരാചരണത്തിൽ ബഹ്റൈൻ ആരോഗ്യ മ​ന്ത്രാലയം പങ്കാളിയാകും. മാർച്ച്​ ഏഴ്​ മുതൽ 13 വരെയാണ്​ അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഗൾഫ്​ ന്യൂട്രീഷൻ വാരാചരണം സംഘടിപ്പിക്കുന്നത്​.

ഉചിതവും സന്തുലിതവുമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനുളള ശ്രമങ്ങൾ ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ വാരാചരണം. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ ഒഴിവാക്കാനും അതുവഴി രോഗങ്ങൾ തടയാനും സാധിക്കും. ശരിയായ ഭക്ഷണം, മതിയായ വ്യായാമം എന്നിവയാണ്​ ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ ലക്ഷണം.

പോഷകാഹാരവുമായി ബന്ധപ്പെട്ട്​ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കൂടുതൽ പേരിലേക്ക്​ എത്തിക്കുന്നതിന്​ ഉപയുക്​തമായ പരിപാടികൾ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കും. അമിത വണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും മുക്​തമാക്കാനും ശ്രമമുണ്ടാകും. ആരോഗ്യ ശീലമുള്ള തലമുറയെ വാർത്തെടുക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്​തമാക്കേണ്ടതുണ്ടെന്ന്​​ ഗൾഫ്​ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച്​ ആരോഗ്യ മ​ന്ത്രാലയം ഇറക്കിയ പ്രത്യേക പ്രസ്​താവനയിൽ വ്യക്​തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News