വി. നന്ദകുമാറിന്​ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം

രണ്ട്പതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിൻറെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക്‌ നൽകിയ സംഭാവന വിലയിരുത്തിയാണ്പുരസ്‌കാരം.

Update: 2022-07-04 14:16 GMT
Editor : abs | By : Web Desk

ഈ വർഷത്തെ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്‌കാരം ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്. ദുബൈയിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ ഉച്ചകോടിയിൽ മെറ്റാ മെന മേഖല മേധാവി അന്ന ജർമനോസ് പുരസ്‌കാരം കൈമാറി.

രണ്ട്പതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിൻറെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക്‌ നൽകിയസംഭാവന വിലയിരുത്തിയാണ്പുരസ്‌കാരം.

ഫേസ്ബുക്ക്, ഗൂഗിൾ, ടിക്ടോക്, സീബ്രാടെക്‌നോളജീസ്, ഇമേജസ്‌റീട്ടെയിൽ മാഗസിൻ തുടങ്ങിയ ആഗോള കമ്പനികളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ഫോബ്സ് മാസികയുടെ മിഡിലീസ്റ്റിലെ മികച്ച അഞ്ച് മാർക്കറ്റിങ് പ്രൊഫഷനലുകളുടെ പട്ടികയിലും നന്ദകുമാർ ഇടം നേടിയിരുന്നു. മിഡിലീസ്റ്റിലെ ടെക്‌നോളജി, ഐടി, ഇ-കോമേഴ്‌സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവരും പുരസ്‌കാരം ഏറ്റുവാങ്ങി. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News