ചൈന- സൗദി ബന്ധം പുതിയ തലത്തിലേക്ക്; തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു

മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനം നടന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയാണ്.

Update: 2022-12-08 17:42 GMT

റിയാദ്: ചൈനയും സൗദിയും തന്ത്ര പ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റും സൗദി രാജാവും കരാറുകൾ കൈമാറി. ഊർജ നയത്തിൽ യുഎസുമായുള്ള സൗദി ബന്ധം ഉലയുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. സൗദി കിരീടാവകാശിയുമായി ചൈനീസ് പ്രസിഡന്റ് വിശദമായ ചർച്ച നടത്തി.

ഇന്നലെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സൗദിയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനം നടന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയാണ്. ചൈനീസ് നേതാവ് അറബ് ബന്ധങ്ങളിൽ ഒരു 'പുതിയ യുഗം' പിറന്നതായി ചർച്ചയ്ക്ക് ശേഷം ചൈന പ്രതികരിച്ചു. ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലടുക്കുന്നത് ജാഗ്രതയോടെയാണ് യുഎസ് വീക്ഷിക്കുന്നത്.

Advertising
Advertising

എണ്ണ വിതരണമടക്കം സൗദിയുമായി വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുകയാണ് യുഎസ്. ഇതിനിടെ നടന്ന ചൈനീസ് സന്ദശനത്തിൽ ഇരു രാജ്യങ്ങളും തന്ത്രപ്രധാന സമഗ്ര കരാറിൽ ഒപ്പുവച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡന്റും ചേർന്നാണ് കരാർ ഒപ്പുവച്ചത്.

ലോകമെമ്പാടും സ്വാധീനം ചെലുത്താനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഉദാഹരണമാണ് സന്ദർശനമെന്നും യുഎസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള യുഎസ് നയത്തിൽ മാറ്റം വരുത്തില്ലെന്നും ഇവർ ആവർത്തിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള സൗദിയുമായുള്ള ചൈനീസ് ബന്ധം കൂടുതൽ മേഖലയിലേക്ക് പടരും. എണ്ണ ഇറക്കുമതിയിൽ ലോകത്ത് ഒന്നാമതുള്ള ചൈനയുമായുള്ള ബന്ധം കൂടുതൽ നേട്ടം സൗദിക്കുണ്ടാക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News