Writer - razinabdulazeez
razinab@321
മസ്കത്ത്: ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഒമാൻ. ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽ ക്രമീകരണവും ലക്ഷ്യമാക്കി ഒമാൻ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. തൊഴിലിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയത്.
ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്, കൃത്യമായ നിർണയിച്ച ജോലി സമയം നിയന്ത്രിത അവധി അവകാശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ മാസം ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി മഹദ് ബിൻ സഈജ് ബവൈൻ പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്കും സമാന തൊഴിൽ മേഖലയിലുള്ളവർക്കും രൂപപ്പെടുത്തിയ നിയന്ത്രണ ചട്ടക്കൂട് നിബന്ധനകൾ കഠിനമാക്കുന്നതിനല്ലെന്നും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അവകാശ ബാധ്യതകൾ ഉറപ്പാക്കുന്നതിനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയത്. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വാർഷിക അവധി അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നു. സേവനാനന്തര ആനുകൂല്യങ്ങളിലും മാറ്റമുണ്ട്. ഓരോ സേവന വർഷത്തിനും പ്രതിമാസ വേതനത്തിന്റെ പകുതി എന്ന രീതിയിലാണ് ആനുകൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഒമാനിലെ പൊതു തൊഴിൽ നിയമത്തിൽ പറയുന്ന ഒരു മാസത്തെ ശമ്പളത്തിന് പകരമാണ് 15 ദിവസത്തെ വേതനം ഗാർഹിക തൊഴിലാളികൾ ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.