മസ്‌കത്ത് - റിയാം തീരദേശ റോഡിന്റെ വലത് ലെയ്ൻ അടച്ചിട്ടു
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് അടച്ചിടൽ
Update: 2026-01-24 13:00 GMT
മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് -റിയാം തീരദേശ റോഡിന്റെ വലത് ലെയ്ൻ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടു. മസ്‌കത്തിൽ നിന്ന് അൽ റിയാം റൗണ്ട് എബൗട്ടിലേക്കുള്ള തീരദേശ റോഡിലൂടെ സഞ്ചരിക്കുന്ന വാഹന ഉടമകൾ ഇക്കാര്യം മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് അടച്ചിടൽ ആരംഭിച്ചത്. റോയൽ ഒമാൻ പൊലീസുമായി ഏകോപിപ്പിച്ചാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചത്. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ റോഡ് സുരക്ഷക്കായാണ് അടച്ചിടൽ നടപ്പാക്കിയത്.