​കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനം: രണ്ട്​ സ്ഥാപനങ്ങൾ അടച്ചു

Update: 2021-06-22 04:54 GMT

കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച രണ്ട്​ സ്​ഥാപനങ്ങൾ അടച്ചിടാൻ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ പൊതുജനാ​രോഗ്യ വകുപ്പ്​ ഉത്തരവിട്ടു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധ​പ്പെട്ട നിർദേശങ്ങൾ പാലിക്കുന്നു​​ണ്ടെന്ന്​ ഉറപ്പാക്കാൻ ഫുഡ്​ ഇൻസ്​​പെക്​ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഒരു റെസ്​റ്റോറന്‍റും കോഫിഷോപ്പും നിയമം ലംഘിച്ചതായി കണ്ടെത്തിയത്​. ​

ആകെ 210​ ​​റെസ്​​​റ്റോറന്‍റുകളിലും കോഫിഷോപ്പുകളിലുമാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. 

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News