യു.എ.ഇയിൽ ഇൻഷൂറൻസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി

സെൻട്രൽ ബാങ്കാണ് ഇൻഷൂറൻസ് കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി അറിയിച്ചത്

Update: 2023-06-07 19:56 GMT
Advertising

ദുബൈ: യു.എ.ഇയിൽ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി. സെൻട്രൽ ബാങ്കാണ് ഇൻഷൂറൻസ് കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി അറിയിച്ചത്. ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് അംഗീകാരം റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

സീഗള്‍ ഇന്‍ഷുറന്‍സ് സര്‍വീസസ്, അല്‍ ഷൊറഫാ ഇന്‍ഷുറന്‍സ് സര്‍വീസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് യു.എ.ഇ സെൻട്രൽ ബാങ്കിന്റെ നടപടി. ഇൻഷൂറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഇവർ നടത്തിയ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സെൻട്രൽ ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കര്‍ശന പരിശോധനകള്‍ പുരോഗമിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷവും നടപടിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഇൻഷുറന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ ആറു മാസത്തേക്ക് പുറത്താക്കുകയും ചെയ്തിരുന്നു. സാമ്പത്തിക രംഗത്ത് സുതാര്യതക്ക് എല്ലാ ധനകാര്യ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പിന്തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News