ദുബൈയിൽ വൻ തൊഴിൽതട്ടിപ്പ്; 23 മലയാളികൾ കഴിയുന്നത് ടെറസിന് മുകളിൽ
വാഗ്ദാനം ചെയ്ത ജോലി നൽകാൻ തയ്യാറാതെ ഏജന്റുമാർ പാസ്‌പോർട്ടും പിടിച്ചുവെച്ചിരിക്കുകയാണെന്ന് ഇവർ മീഡിയവണിനോട് പറഞ്ഞു.
Update: 2022-04-29 18:34 GMT
ദുബൈ: വൻ തൊഴിൽതട്ടിപ്പിന് ഇരയായ 23 മലയാളികൾ കഴിയുന്നത് ദുബൈയിൽ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ. പാസ്‌പോർട്ട് ഏജന്റുമാർ പിടിച്ചുവെച്ചതിനാൽ നാട്ടിൽപോകാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. വാഗ്ദാനം ചെയ്ത ജോലി നൽകാൻ തയ്യാറാതെ ഏജന്റുമാർ പാസ്‌പോർട്ടും പിടിച്ചുവെച്ചിരിക്കുകയാണെന്ന് ഇവർ മീഡിയവണിനോട് പറഞ്ഞു. ആമസോൺ അടക്കമുള്ള വൻകിട കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചത്. തട്ടിപ്പിനിരയായവരിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ളവരുണ്ട്.