മയക്കുമരുന്ന്​ വിപണനം: ബഹ്റൈനിൽ നാല്​ പേർ പിടിയിൽ

Update: 2021-06-21 19:24 GMT

ബഹ്റൈനിൽ മയക്കുമരുന്ന്​ വിപണനവുമായി ബന്ധപ്പെട്ട്​ നാലു പേർ ​​പൊലീസ്​ പിടിയിലായതായി മയക്കുമരുന്ന്​ വിരുദ്ധ ഡയറക്​ടറേറ്റ്​ അറിയിച്ചു. 23 നും 33 നും ഇടയിൽ പ്രായമുള്ള ഏഷ്യൻ വംശജരായ ​പ്രതികളാണ്​ പിടികൂടപ്പെട്ടിട്ടുള്ളതെന്ന്​ ക്രിമിനൽ ഇൻ​വെസ്​റ്റിഗേഷൻ ഡിപ്പാർട്ട്​മെൻറ്​ അറിയിച്ചു.

മയക്ക്​ മരുന്ന്​ വിപണന ​​​​​​ശ്രമം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ നടത്തിയ അ​ന്വഷണത്തിലാണ്​ പ്രതികളെ പിടികൂടിയത്​. ഇവരിൽ നിന്നും 1,85,000 ദിനാർ വില വരുന്ന മയക്കുമരുന്നും വിൽപന നടത്തിയ സംഖ്യയും കണ്ടെടുത്തു.

പിടികൂട​പ്പെട്ട വസ്​തുക്കൾ കണ്ടു​​കെട്ടുകയും പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക്​ ​​​​​പ്രൊസിക്യൂഷന്​ ​​കൈമാറുകയും ​ചെയ്​തതായി അധിക്യതർ അറിയിച്ചു

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News